സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും, സപ്ലൈകോ ഓണം ഫെയറുകള്‍ വ്യാഴാഴ്ച മുതല്‍

ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5.00 മണി്ക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ആദ്യവില്‍പന നടത്തും. സെപ്റ്റംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്.

ALSO READ:കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്‍പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില#്പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്നു. 255 രൂപയുടെ 6 ശബരി ഉല്‍പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്നു. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്‍ഡുല്‍പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ് ഡിസ്‌ക്കൗണ്ട് ഔവേഴ്‌സ് (Deep Discount Hours), പ്രമുഖ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ (Buy one get one) ഓഫറും ലഭ്യമാക്കുന്നു.

ALSO READ:കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ.ടി.സി., ബ്രാഹ്മിന്‍സ്, നമ്പീശന്‍സ്, ഈസ്റ്റേണ്‍, സണ്‍ പ്ലസ്, എന്നീ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പ്രത്യേക വിലക്കിഴിവില്‍ മേളകളില്‍ വില്‍ക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News