തൃശ്ശൂർ പൂരം വിഷയത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച പരിഗണനക്കെടുക്കവെ മന്ത്രി എംബി രാജേഷ്

mb rajesh

തൃശൂര്‍ പൂര വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച. പ്രതിപക്ഷം രാഷ്ട്രീയ പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായതെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ച
ഉച്ചക്ക് 12 മണി ആരംഭിച്ചു.

Also Read; ഇറങ്ങിപ്പോകാനല്ല പ്രതിപക്ഷത്തെ നമ്മൾ തീറ്റിപ്പോറ്റുന്നത്, എന്ത് ന്യായത്തിന്റെ പുറത്താണ് പ്രതിപക്ഷം സ്‌ഥലം വിട്ടതെന്ന് കെ ജെ ജേക്കബ്

കഴിഞ്ഞ ദിവസം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം തന്നെ ഒളിച്ചോടിയ വിഷയം നിയമസഭയിൽ മന്ത്രി എംബി രാജേഷ് പരാമർശിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സഭയിൽ കൊണ്ടുവരുന്ന അടിയന്തര പ്രമേയത്തിന്റെ അതേ സ്വഭാവമുള്ള വിഷയമാണ് ഇന്നും കൊണ്ടുവന്നതെന്നും, ഇതിൻറെ ഉദ്ദേശം വളരെ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

Also Read; ‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

തൃശ്ശൂർ പൂരം വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണ്. അതിൽ പ്രതിപക്ഷം രാഷ്ട്രീയ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായത് എന്നും അടിയന്തര പ്രമേയ ചർച്ച പരിഗണനക്കെടുക്കവെ മന്ത്രി എംബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News