കേന്ദ്ര ബജറ്റ്; പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച തുടരും

Parliament

പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന്മേലുള്ള ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ എംപിമാർ രേഖപ്പെടുത്തുന്നത്. അതിനിടെ ലോക്സഭയിൽ ഇന്നലെ നടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. കേന്ദ്ര മന്ത്രി രവ്നീത് ബിട്ടുവും കോൺഗ്രസ് എം പി ചരൺജിത് ഛനിയും തമ്മിൽ സഭയിൽ വാക്പോര് ഉണ്ടാവുകയും തുടർന്ന് ബിട്ടുവും കോൺഗ്രസ് നേതാക്കളും സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

Also Read: ‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

ഇന്നും ശക്തമായ ഭാഷയിൽ ആകും പ്രതിപക്ഷ എംപിമാർ ബജറ്റിനെ ചർച്ചയിൽ വിമർശിക്കുക. അതേ സമയം ബജറ്റിലെ അവഗണയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നാളെ നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌ക്കരിക്കും. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് ഡിഎംകെ തീരുമാനം. യോഗത്തിൽ പങ്കെടുക്കുന്നത് ആത്മഹത്യാപരമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ പ്രതികരിച്ചത്.

Also Read: ‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News