രാത്രിയിൽ ഉറക്കമില്ലാത്തവരാണോ നിങ്ങൾ? കരുതിയിരിക്കുക, തേടിയെത്തുന്നത് ഈ രോഗങ്ങൾ

തിരക്കുള്ള ജീവിതത്തില്‍ പലപ്പോഴും ഉറങ്ങാൻ മറക്കുന്നവരാണ് പലരും. മൊബൈലും സാമൂഹിക മാധ്യമങ്ങളുമൊക്കെ വന്നതോടു കൂടി ഉറക്കത്തിന്റെ കാര്യം കൂടുതൽ വഷളായി. കുറഞ്ഞത്‌ ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഉറങ്ങേണ്ടത്‌ ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും ആവശ്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Also Read; രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

ഇങ്ങനെ അർധരാത്രിക്ക് ശേഷമുള്ള ഉറക്കവും, എട്ട് മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങാത്തതുമൊക്കെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. അമിതഭാരം, ഉയർന്ന രക്ത സമ്മർദ്ദം, ഉറക്കമില്ലാത്തവരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടർമാർ പോലും അഭിപ്രായപ്പെടുന്നത്. വ്യക്തമായി ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവിനെ വളരെ പ്രതികൂലമായി ഉറക്കമില്ലായ്മ ബാധിക്കും. ഓർമക്കുറവ്, ജാഗ്രതക്കുറവ് എന്നിവക്കും ഉറക്കമില്ലായ്മ കാരണമാകും. കുട്ടികളിലെ അക്കാഡമിക് പ്രകടനങ്ങളെയും ഉറക്കമില്ലായ്‌മ പ്രതികൂലമായി ബാധിക്കും.

Also Read; ആനയുടെ അടുത്തേക്ക് വാഹനം ഓടിച്ചുകയറ്റി; ഇടുക്കിയില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News