സംപ്രേഷണ മേഖലയുടെ സമഗ്ര വികസനത്തിന് നയം രൂപീകരിക്കണം: പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കെ മാധവൻ

രാജ്യത്തെ സംപ്രേഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നല്കണമെന്ന് ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ (ഐ ബി ഡി എഫ്) അധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡൻറുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍  കണ്ട് ആവശ്യപ്പെട്ടു. രാജ്യത്തെ സംപ്രേക്ഷണ രംഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കെ മാധവൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ALSO READ: ‘മനസുകൊണ്ട് സേവനം ചെയ്യുന്നവരാകണം ഡോക്ടര്‍മാര്‍’; കൈരളി ടിവിയുടെ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

ദേശീയ നയം വരുന്നത് മാധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും വ്യക്തത നല്കുമെന്നും കെ മാധവൻ ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും കെ മാധവൻ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിക്കറ്റിനു ശേഷം രാജ്യത്ത് കബഡി ഏറെ പ്രചാരമുള്ള കായിക ഇനമായി മാറുന്നതിന് കെ മാധവന്‍റെ നേതൃത്വത്തിലുള്ള സ്റ്റാർ സ്പോർട്സ് കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു. ഇതേ മാതൃകയിൽ മറ്റു കായിക ഇനങ്ങളുടെ വികസനം സാധ്യമാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.

ALSO READ: ആതുര ശുശ്രൂഷാ മേഖലയിലെ മികവാര്‍ന്ന സേവനം, ‘കൈരളി ടി വി ഡോക്ടേ‍ഴ്സ് പുരസ്കാരം 2023’ നേടി മൂന്ന് ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News