അടുത്തിടെ കോൾഡ് പ്ലേയുടെ ടിക്കറ്റിനായി ഇന്ത്യക്കാരുടെ നെട്ടോട്ടം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. ഉണ്ടായിരുന്ന ടിക്കറ്റുകൾ ഏത് വിധേനെയും സ്വന്തമാക്കാൻ ശ്രമിക്കുന്നവരും, ടിക്കറ്റ് കിട്ടിയവരുമൊക്കെ തങ്ങളുടെ അനുഭവങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് കിട്ടാതെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.
ബ്രിട്ടീഷ് ബാൻഡുമായുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി ജനുവരി 26ന് അഹമ്മദാബാദിൽ നിന്ന് കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഡിസ്നി ഹോട്ട്‌സ്റ്റാർ അറിയിച്ചിരിക്കുകയാണ്.
ALSO READ; തന്നെ സംബന്ധിച്ച് നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ആ സിനിമക്ക് പിന്നിൽ: നടി ഹണി റോസ്
പ്രശസ്ത ബ്രിട്ടീഷ് സംഗീത ബാൻഡായ കോൾഡ് പ്ലേക്ക് അവരുടെ ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂറിന്റെ’ ഭാഗമായി ജനുവരി 18, 19, 21 തീയതികളിൽ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ മൂന്ന് ഷോകളും ജനുവരി 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാലാമത്തെ ഷോയും നടക്കും. ‘കോൾഡ്‌പ്ലേയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് മികച്ച സാംസ്കാരികപരമായ അനുഭവം പകർന്നു നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്’ – സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.
രാജ്യത്ത് നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നാവും ഇന്ത്യയിൽ കോൾഡ്പ്ലേ ഒരുക്കുന്നത്. കാണികളെ ആവേശത്തിൽ ആറാടിക്കുന്ന ഇവരുടെ സംഗീത നിശകൾ ലോക പ്രശസ്തമാണ്. ഇന്ത്യയിലെ പരിപാടികളിൽ ടിക്കറ്റ് കിട്ടാത്ത പലരും വിദേശ രാജ്യങ്ങളിലെ പരിപാടികളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പോലും ശ്രമം നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here