കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുബപ്രശ്നമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് സംശയം.

ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. അടുത്തിടെയാണ് ജോസ് മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read; യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കി; വിവാഹം മുടങ്ങിയതോടെ പരാതി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News