തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ ഇരു മുന്നണികളും സീറ്റ് വിഭജനത്തില്‍ ധാരയായിട്ടില്ല. മഹാ വികാസ് അഘാഡിയില്‍ 7 സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ശിവസേന താക്കറെ പക്ഷവും എന്‍സിപി മേധാവി ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പരസ്യമായ പ്രകടനവുമായി രംഗത്തെത്തി. സഖ്യകക്ഷിയായ ശിവസേന യുബിടി എംപി സഞ്ജയ് റാവുത്തിനെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോലെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
ALSO READ:പൈസയില്ല: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കാൻ തീരുമാനം
വിദര്‍ഭ, മുംബൈ, നാസിക് തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍ണായക സീറ്റുകള്‍ അനുവദിക്കുന്നതാണ് വിയോജിപ്പിന്റെ കാതല്‍. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. നാസിക് വെസ്റ്റ് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് നാനാ പടോലെയുടെ നിര്‍ബന്ധം പിടിച്ചതോടെ സഞ്ജയ് റാവത് യോഗത്തില്‍ ഇന്ന് ഇറങ്ങി പോയി.
വിദര്‍ഭയിലെ സീറ്റ് വിഭജന ചര്‍ച്ച കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെ ദില്ലിയിലെ പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കുമെന്ന് റാവുത് വ്യക്തമാക്കി. ഇതാണ് നാനാ പാട്ടോളെയെ ചൊടിപ്പിച്ചത്. എം വി എ സീറ്റുവിഭജനത്തില്‍ ഉടനെ അന്തിമ രൂപമാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ പ്രത്യാശ പ്രകടിപ്പിച്ചത്. വിദര്‍ഭയിലെ 7 സീറ്റുകളില്‍ തര്‍ക്കമുണ്ടെന്നും പരിഹാരം കാണുമെന്നും വഡേത്തിവാര്‍ പറഞ്ഞു.
ALSO READ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here