മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം; സിഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്ക്

എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം. മുളന്തുരുത്തി സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് പരുക്കേറ്റത്. സംഭവത്തില്‍ 32 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ALSO READ: കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ

എറണാകുളം മുളന്തുരുത്തി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ചടങ്ങിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നു പോകുമ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കകത്ത് നിന്നും വാദ്യ മേള ശബ്ദം ഉണ്ടാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മുളന്തുരുത്തി സിഐ മനേഷ് കെ പി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.

ALSO READ: കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

വിശ്വാസികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ തങ്ങളെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാകുന്ന 32 പേര്‍ക്കെതിരെ മുളന്തുരുത്തി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here