വിദേശ യാത്രയെ ചൊല്ലിയുള്ള തര്‍ക്കം; ലിന്‍സിയെ ചവിട്ടി കൊന്നത്; വീട്ടുകാരെ അറിയിച്ചത് കുളിമുറിയില്‍ വീണതെന്ന്

ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പൊലീസ്. രണ്ടു ദിവസം മുന്‍പാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: വെള്ളക്കെട്ടില്‍ വീണ് മരിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍

ഇവരുടെ വിദേശയാത്ര, കടബാധ്യതകള്‍ എന്നിവ പറഞ്ഞ് രണ്ടു പേര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ജെസില്‍ ലിന്‍സിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിന്‍സിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച്, കുളിമുറിയില്‍ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നീട് വീട്ടുകാര്‍ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണം

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. എസ്എച്ച്ഒ സനീഷ്, എസ്‌ഐമാരായ എയിന്‍ ബാബു, ഫൈസല്‍, രാജേഷ് കെ.ചെല്ലപ്പന്‍, എഎസ്‌ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News