സെൻസർ ബോർഡ് അംഗത്വത്തെ ചൊല്ലി സംഘപരിവാറിൽ ഭിന്നത രൂക്ഷം. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ചാനലിൽ നിന്നുള്ള സെൻസർ ബോർഡംഗത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. സെൻസർ ബോർഡ് അംഗങ്ങളിൽ കൂടുതലും തപസ്യയിൽ നിന്ന്. ഭാരതീയ വിചാര കേന്ദ്രത്തിനും മറ്റ് സംഘ പരിവാർ സംഘടനകൾക്കും മതിയായ പ്രാതിനിധ്യം ഇല്ലെന്നും ആക്ഷേപം. എന്താണ് ഇത്തരം നിയമനങ്ങളുടെ മാനദണ്ഢമെന്നും സംഘടനക്കുള്ളിൽ ചോദ്യം.റെയിൽ ബോർഡിൽ അംഗമായിരുന്ന മലയാളിയെ നിയമിച്ചതും സംസ്ഥാന ഘടകം അറിഞ്ഞില്ല. ഇത്തരം നിയമനങ്ങളിൽ ആർക്കാണ് ഉത്തരവാദിത്തമെന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പാർട്ടി നേതൃത്വം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here