അയൽവാസികളും ബന്ധുക്കളും തമ്മിൽ തർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു

തൃശൂർ ചേലക്കര പാഞ്ഞാളിൽ യുവാവിന് വെട്ടേറ്റു. പാഞ്ഞാൾ കുറുപ്പം തൊടി കോളനി നിവാസിയായ സുമേഷിനാണ് വെട്ടേറ്റത്. അയൽവാസികളും ബന്ധുക്കളുമായ രണ്ടുപേർ തമ്മിൽ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോളനിയിലെ തന്നെ താമസക്കാരനായ രവി എന്നയാളാണ് സുമേഷിനെ വീട്ടിലെത്തി വെട്ടി പരിക്കേല്പിച്ചത്.

Also Read; മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

നെറ്റിയിലും കൈയ്ക്കും വെട്ടേറ്റ സുമേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയ രവിയെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read; സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസ് തല്ലിത്തകർത്ത് നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News