ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരന്‍ ആണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഗവേഷക വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
2013ലെ ലില്ലി തോമസ് കേസിലെ സുപ്രീംകോടതി വിധി വ്യാപക ദുരുപയോഗം ചെയ്യുന്നുള്ള ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ജന പ്രാതിനിധ്യ നിയമത്തിലെ 8 (3) ലെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ച ലക്ഷദ്വീപ് സിറ്റിങ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെയും സമാന രീതിയിലുള്ള നീക്കമാണ് കേന്ദ്രം നടത്തിയത്. കവരത്തി കോടതി ശിക്ഷ വിധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫൈസലിനെ ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. പിന്നാലെ ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തില്‍ 2023 ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ ഹൈക്കോടതിയെ സമീപിക്കുകയും വിധികള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
കോടതിവിധി ഹൈക്കോടതി മരവിപ്പിച്ചെങ്കിലും മിന്നല്‍ വേഗത്തില്‍ എടുത്ത അയോഗ്യത തീരുമാനം ഇതുവരെ റദ്ദാക്കിയിട്ടില്ല.2013-ലെ ലില്ലി തോമസ് കേസിലെ വിധി വ്യാപക ദുരുപയോഗത്തിന് കാരണമാകുന്നു.ഈ വിധിയുടെ പുനഃപരിശോധനയാണ് ഹര്‍ജിയിലൂടെ ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here