രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

രാജസ്ഥാനിൽ മരണപ്പെട്ട ബി എസ് എഫ് ജവാൻ ശാമുവേലിന്റെ മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത് അഴുകിയ നിലയിൽ. ബന്ധുക്കൾ മൃതദേഹം സ്വീകരിച്ചില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Also read:ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഈ മാസം ഇരുപത്തിനാലാം തീയതിയാണ് രാജസ്ഥാനിൽ വച്ച് ബിഎസ്എഫ് ജവാനായ ശാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിൽ ശാമുവേലുവിന്റെ മൃതദേഹം എത്തിച്ചു. എന്നാൽ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ അഴുകിയ അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചില്ല.

Also read:‘പ്രതിപക്ഷ ശ്രമം ജനങ്ങളെ കബളിപ്പിക്കാൻ’; ചന്ദ്രശേഖരൻ കേസിൽ വിഡി സതീശന്‍റെ സബ്‌മിഷന്‍ അതിനുള്ള തെളിവെന്ന് എം ബി രാജേഷ്

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുകൾ പൂവ്വാർ പൊലിസിൽ പരാതി നൽകി. റീ പോസ്റ്റുമോട്ടവും ഡിഎൻഎ പരിശോധനയും അടക്കം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News