കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം; എ ഗ്രൂപ്പിന് തിരിച്ചടി

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനത്തില്‍ തഴയപ്പെട്ട ഗ്രൂപ്പുകളില്‍ അതൃപ്തി. വലിയ തിരിച്ചടി നേരിട്ടത് എ ഗ്രൂപ്പിന്. നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് കെപിസിസി നേതൃത്വത്തിന് തലവേദനയാകുന്നു.

Also Read: കരിമ്പില്‍ കൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ കാലശേഷം എ ഗ്രൂപ്പിലെ വിള്ളല്‍, പല നേതാക്കളും വിഡി സതീശനും കെ.സി വേണുഗോപാലിനും ഒപ്പം കൂടി. പഴയതുപോലെ പദവികള്‍ ചോദിച്ച് വാങ്ങാനുള്ള കെല്‍പ്പും ഗ്രൂപ്പിന് നഷ്ടമായി. പല ജില്ലകളിലും മുമ്പ് ഗ്രൂപ്പിനൊപ്പമുള്ള നേതാക്കള്‍ ചേരിമാറിയതും ഗ്രൂപ്പിനെ വലച്ചു. ഇതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വലിയ തിരിച്ചടിയാണ് എ ഗ്രൂപ്പിന് നേരിട്ടത്. ബൂത്ത്, ബ്ലോക്ക്, മണ്ഡലം പുനസംഘടനകളാകെ പരിശോധിച്ചാല്‍ പഴയ രീതിയിലുള്ള പ്രാതിനിധ്യം ഗ്രൂപ്പിന് ലഭിച്ചില്ല. താഴേ തട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Also Read: ‘തന്നോട് വഴക്കിടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ഗവർണർ

ജില്ലാ തല സമിതികളില്‍ നിന്ന് തയ്യാറാക്കിയ പട്ടിക പലതും കെപിസിസിയില്‍ എത്തിയപ്പോള്‍ മാറ്റം വന്നു. പക്ഷേ അപ്പോഴും അതിശക്തമായ പ്രതിഷേധം സംസ്ഥാന തലത്തില്‍ ഉയര്‍ത്താന്‍ ഗ്രൂപ്പിനാകുന്നില്ല. മാത്രമല്ല കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ക്കും കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ക്കുമാണ് എഐസിസി പ്രാധാന്യം നല്‍കുന്നത്. ഇതും എ-ഐ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി. മുമ്പ് എ ഗ്രൂപ്പിനൊപ്പം നിലയുറപ്പിച്ച ചില പ്രമുഖര്‍ ഇപ്പോള്‍ ഗ്രൂപ്പിനൊപ്പം ഇല്ല. പക്ഷെ എ ഗ്രൂപ്പിന്റെ പറ്റിലാണ് ഇപ്പോഴും ഇവര്‍ക്ക് ഔദ്യോഗിക പക്ഷത്ത് നിന്ന് പരിഗണന കിട്ടുന്നത്. അതുകൊണ്ടുതന്നെ ഫലത്തില്‍ എ ഗ്രൂപ്പിന്റെ പ്രാതിനിധ്യം പുനസംഘടയില്‍ ലഭിക്കുന്നില്ല. ഇതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് കെപിസിസി നേതൃത്വത്തിന് തലവേദനയാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News