പുതുപ്പള്ളി; ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. വി ഡി സതീശനാണ് വിജയശില്‍പ്പിയെന്നുമുള്ള അവകാശവാദങ്ങളെയാണ് മറുവിഭാഗം നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. പുതുപ്പള്ളി വിഷയവും പരാതികളും 12ന് ചേരുന്ന കെപിസിസി യോഗത്തില്‍ ചർച്ചയാകും. പുതുപ്പള്ളിയിലെ വിജയത്തിന് പിന്നിൽ വി ഡി.സതീശനും ടീമുമാണെന്ന പ്രചരണത്തിനാണ് മുന്‍തൂക്കം. ഇത് ആദ്യം അടിവരയിട്ട് പ്രഖ്യാപിച്ചത് കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനാണ്. ഇതില്‍ രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

ALSO READ: സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കാം; സൗകര്യമൊരുക്കി പോൽ ആപ്പ്

യുഡിഎഫിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രവര്‍ത്തകരെ കേന്ദ്രീകരിപ്പിക്കാനും നേതൃത്വത്തിന് ആയി. പക്ഷെ അത് പൊതുതെരഞ്ഞെടുപ്പില്‍ പ്രായോഗികമല്ലെന്ന്
കാര്യം മറച്ചുവച്ചാണ് വിലയിരുത്തുന്നതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ പുതുപ്പള്ളി വിഷയവും പരാതികളും 12ന് ചേരുന്ന കെപിസിസി യോഗത്തില്‍ എതിര്‍വിഭാഗം നേതാക്കള്‍ ഉന്നയിക്കുമെന്നാണ് സൂചന. യോഗത്തില്‍ മണ്ഡലം പുനഃസംഘടനയും ചര്‍ച്ചയാകും. ഡി.സി.സി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.

ALSO READ: കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ചത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News