ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ലോകായുക്തക്കും ഉപലോകായുക്തക്കും ഭിന്ന നിലപാട്. തുടര്‍ന്ന് കേസ് വിധി പറയുന്നത് വിശാല ബെഞ്ചിന് വിട്ടു. സെക്ഷന്‍ ഏഴ് പ്രകാരമാണ് ഹര്‍ജി വിശാലബെഞ്ചിന് വിട്ടത്. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം ഉണ്ടോയെന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് ഹര്‍ജി ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗം ഫുള്‍ ബെഞ്ചിന് വിട്ടത്. ഫുള്‍ ബെഞ്ച് ഇനി ഈ കേസിലെ വിശദമായ വാദം കേള്‍ക്കും.
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവും കോണ്‍ഗ്രസുകാരനുമായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച വിധി പറഞ്ഞ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here