പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭാസം; അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

ALSO READ: എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്; സീതാറാം യെച്ചൂരി

20 പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ട്. എംബിഎ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോര്‍സ് മനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ജനറല്‍ ടൂറിസം, ഓപ്പറേഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പ്പിലല്‍ മാനേജ് എന്നിവയില്‍ പഠിക്കാം.

എംകോം (ഫിനാന്‍സ്), എംഎ ഇംഗ്ലീഷ്, ഹിന്ദി, സോഷ്യോളജി എന്നീ നാല് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണുള്ളത്. ബിബിഎ,ബികോം, ബിഎ ഇംഗ്ലീഫ്, ബിഎ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യുണിക്കേഷന്‍ എന്നീ 8 ബിരുദ പ്രോഗ്രാമുകളുമുണ്ട്.

ALSO READ: ‘സംവിധായകൻ എന്ന നിലയിൽ ബ്ലെസിയോട് എനിക്ക് അസൂയ’: പൃഥ്വിരാജ് സുകുമാരൻ

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, ദ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോ ന്യൂ ഡല്‍ഹി എന്നിവയുടെ അംഗീകാരമുള്ള കോഴ്‌സുകളാണിത്. യുജി പ്രോഗ്രാമുകള്‍ക്ക് വാര്‍ഷിക ഫീസ് 4,975 രൂപയാണ് ഫീസ്. എംബിഎ പ്രോഗ്രാമുകള്‍ക്ക് സെമസ്റ്റര്‍ ഫീസ് 17,500, പിജി പ്രോഗ്രാമുകള്‍ക്ക് വാര്‍ഷിക ഫീസ് 7,425 എന്നിങ്ങനെയാണ് ഫീസ് വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News