ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്; മിഷോങ് അതിവേഗം കര തൊടും

മിഷോങ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തെക്ക് പടിഞ്ഞാറന്‍ തീരത്തേക്ക് അതിവേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താമസമില്ലാതെ തന്നെ ചുഴലിക്കാറ്റ് കര തൊടും.

READ ALSO:സൗദിയിൽ 28 കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു

നിലവില്‍ ചെന്നൈ തീരത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് കാറ്റ്. നാളെ രാവിലെയോടെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയില്‍ കാറ്റ് കരതൊടും. രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ 12 യൂണിറ്റുകള്‍ രംഗത്തിറങ്ങി. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ചെന്നൈയില്‍ കാറ്റിന്റെ തീവ്രതയില്‍ ദുരിതപ്പെയ്ത്ത് തുടരുകയാണ്. തുടര്‍ച്ചയായ ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളം പ്രവചനാതീതമായി ഉയരുകയാണ്. മഴ ഇന്ന് രാത്രിയിലും തുടരുമെന്നും പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ 12 അടിയിലേറെ ഉയരത്തിലാണ് തിരമാലകള്‍ ഉയരുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം നാളെ രാവിലെ ഒന്‍പത് മണിവരെ അടച്ചു. റെയില്‍, റോഡ്, വ്യോമ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു.

READ ALSO:വിറ്റാമിൻ കുറവുകൾ ചർമത്തിൽ വരൾച്ച, കരുവാളിപ്പ് എന്നിവയ്ക്ക് കാരണമാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News