സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്‍: മന്ത്രി വി ശിവന്‍കുട്ടി

SIVANKUTTY

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്‌കൂള്‍, ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍, ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്‌കൂള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.

കൈത്തറി യൂണിഫോം നല്‍കുന്ന സ്‌കൂളുകള്‍

സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്‌ളാസുകളുള്ള എല്‍ പി സ്‌കൂള്‍,

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്‌കൂള്‍,

ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍,

അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്‌കൂള്‍,

ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്‌കൂള്‍ എന്നിവ.

കൈത്തറി യൂണിഫോം നല്‍കാത്ത ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും,
അഞ്ചു മുതല്‍ 10 വരെ ക്ലാസുകളുള്ള ഹൈസ്‌കൂളിലെ അഞ്ചു മുതല്‍ 8 വരെ ക്ലാസുകളില്‍ ഉള്ള പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും, എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കും.

കൈത്തറി യൂണിഫോം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും,ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് എല്‍ പി യിലെ എല്ലാ കുട്ടികള്‍ക്കും, അഞ്ചു മുതല്‍ ഏഴ് വരെ ക്ലാസുകള്‍ ഉള്ള എയിഡഡ് യുപിയിലെ എല്ലാ കുട്ടികള്‍ക്കും, ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്‌കൂളിലെ ഒന്നു മുതല്‍ 8 വരെയുള്ള എല്ലാ കുട്ടികള്‍ക്കും, അഞ്ചു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്‌കൂളിലെ അഞ്ചു മുതല്‍ 8 വരെയുള്ള എല്ലാ കുട്ടികള്‍ക്കും, എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കും.

കൈത്തറി യൂണിഫോം ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. അതിനാല്‍, കേന്ദ്ര ഫണ്ട് ചെലവഴിക്കേണ്ട സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിനാല്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തുക, അതായത് കുട്ടി ഒന്നിന് 600 രൂപ ക്രമത്തില്‍ എസ് എസ് കെ തിരികെ നല്‍കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News