റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ ഇന്ന് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

also read:എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് ലഭിക്കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു.

also read:പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം

അതേസമയം ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം തിരുവനന്തപുരം പൂജപ്പുര വൃദ്ധസദനത്തിൽ മന്ത്രി ആർ.ബിന്ദുവായിരുന്നു ഉദ്ഘാടനം ചെയ്തത്. 19ന് ആയിരുന്നു ഓണച്ചന്തകൾ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News