റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത, നിയമ നടപടി കൈക്കൊള്ളുമെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30-ന് മുമ്പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കണമെന്നും അല്ലെങ്കിൽ അവ റദ്ദാക്കുമെന്നുമാണ് പ്രചാരണം.

ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വ്യാജവാര്‍ത്തയുണ്ട്. ഇപ്രകാരമൊരു നടപടിയും ആലോചനയിലില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News