ക്ഷേമ പെൻഷൻ തിങ്കളാഴ്ച (14.08.2023) മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് അർഹരായ 57 ലക്ഷം പേരുടെ കൈകളിലെത്തും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും.
Also Read: എയർ ഇന്ത്യയ്ക്ക് മേക്ക് ഓവർ; പുതിയ ലോഗോ പുറത്തിറക്കി
അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നൽകുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്.
Also Read: സ്ഥിതി ഗുരുതരം; നൂഹിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here