വര്‍ഷകാലം ആരംഭിച്ചതോടെ മഴക്കാലജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും.ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണി ജില്ലയില്‍ നേരിടുന്നുണ്ട്.ഇക്കാരണത്താൽ വര്‍ഷകാലത്തിന് മുമ്പായി തന്നെ രോഗപ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും ആരംഭിച്ചിരുന്നു.
Also Read:കവിതയും ചോദ്യങ്ങളും;കുരുന്നുകള്‍ക്കൊപ്പം വായനചങ്ങാത്തവുമായി മന്ത്രി വി.എന്‍.വാസവന്‍
നഗരത്തിലെ വെളളക്കെട്ടായിരുന്നു പ്രധാന വെല്ലുവിളി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ വലിയ തോതില്‍ പരിഹാരം കണ്ടതായി ജില്ലാ കളക്ടര്‍ എന്‍എസ് കെ ഉമേഷ് പറഞ്ഞു. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വെളളക്കെട്ട് ഒഴിവാക്കാനും ഓപ്പറേഷന്‍ വാഹിനി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് ജില്ലാകളക്ടർ പറഞ്ഞു.
കൊച്ചി നഗരപരിധിയിലെ മാലിന്യനീക്കമായിരുന്നു മറ്റൊരു പ്രതിസന്ധി. കോര്‍പ്പറേഷന് വെല്ലുവിളിയായി ഉയര്‍ന്ന പ്രശ്നം ഇപ്പോഴില്ലെന്ന് മേയര്‍ അഡ്വ എം അനില്‍കുമാര്‍ പറഞ്ഞു. മാത്രമല്ല, കൊതുകുനിവാരണപ്രവര്‍ത്തനങ്ങളും സജ്ജമാണെന്ന് മേയര്‍.
Also Read:സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ മഴക്കാലജന്യരോഗങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും അതീവ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here