കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി ജില്ലാ കളക്ടര്‍

wild elephant

റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കൈമാറി. കാട്ടാന ശല്യം നേരിടാനുള്ള നടപടികളേക്കുറിച്ച് വനം വകുപ്പ് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ഇതിനനുസരിച്ചുള്ള നടപടികള്‍ വൈകാതെയുണ്ടാകും.

Also Read: ‘ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താം’: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജുവിന്റെ ബന്ധുക്കളെ സമാശ്വസിപ്പിച്ച കളക്ടര്‍ ഈ വിഷയത്തില്‍ എല്ലാ വിധ തുടര്‍ നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ കണ്ടെത്തുകയായിരുന്നു. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, റാന്നി ഡി എഫ് ഒ ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Also Read: ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News