എലത്തൂരിലെ ഇന്ധന ചോർച്ചയിൽ അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കളക്ടറേറ്റിൽ യോഗം ചേരും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, HPCL അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാൻ സ്ഥലം എം.എൽ.എ കുടിയായ വനം മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) അനിതകുമാരി സ്ഥലത്തെത്തി ജനപ്രതിനിധികളുമായും ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതരുമായും ചർച്ച നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് & ബോയിൽസ് അധികൃതരോട് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ
വില്ലേജ് ഓഫീസറോട് സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകാനും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് ഇന്ധനം വ്യാപിക്കുന്നത് തടയുന്നതിനും നടപടി ഉണ്ടാകാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here