ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ

മഴ ശക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി വിഗ്‌നേശ്വരിയാണ് ഉത്തരവിറക്കിയത്. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലുമാണ് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

Also Read; കോട്ടയം ജില്ലയിൽ മഴ ശക്തം, ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടൽ; ആളപായമില്ല

അതേസമയം, ശക്തമായ മഴയിൽ കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടലുണ്ടായി, ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ ഉണ്ടായി.

Also Read; നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം; തെരച്ചിൽ ആരംഭിച്ച് റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News