വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയൽ അന്വേഷണത്തിന്‌ ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം വേങ്ങൂരിൽ ഉണ്ടായ മഞ്ഞപിത്തബാധയിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്‌ ഉത്തരവിട്ട് ജില്ലാ കളക്ടർ. രണ്ടാഴ്ചക്കുള്ളിൽ മൂവാറ്റുപുഴ ആർഡിഒ, അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. വാട്ടർ അതോറിറ്റി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടരുടെ നടപടി. എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടത്.

Also Read: യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ; ഇതിന് സഹായം നൽകുന്നത് അമേരിക്കയും: എം വി ഗോവിന്ദൻ മാസ്റ്റർ

ആർഡിഒ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം ലഭിക്കേണ്ട കുടുംബങ്ങളുടെ പട്ടികയും ജില്ലാ കളക്ടർ സർക്കാരിന് കൈമാറും. കഴിഞ്ഞമാസം പതിനേഴാം തീയതിയാണ് വേങ്ങൂരിൽ ആദ്യത്തെ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ ആറു പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

Also Read: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ആദ്യഘട്ടത്തിൽ രോഗത്തിന്റെ തീവ്രത കൂടുതലായിരുന്നുവെങ്കിലും ഇപ്പോൾ അത്ര ഗുരുതരമാകുന്നില്ല എന്നതാണ് ആശ്വാസം. സമീപ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതിനാൽ രായമംഗലം പഞ്ചായത്തുകളിലെ കടകളിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. കുറുപ്പംപടി, മുടക്കിയായി പ്രദേശങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ പാൽ, മാംസം, മോര്, പാകം ചെയ്ത മാംസാഹാരങ്ങൾ എന്നിവ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News