ഇരട്ട വോട്ട് ആരോപണം വസ്തുതാ വിരുദ്ധം; അടൂർ പ്രകാശിന്റെ ആരോപണം തള്ളി ജില്ലാ കളക്ടർ

അടൂർ പ്രകാശിന്റെ ആരോപണം തള്ളി ജില്ലാ കളക്ടർ. അടൂർ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ 1,64,006 ഇരട്ട വോട്ടുകൾ ഉണ്ടെന്നായിരുന്നു ആരോപണം. സൂക്ഷ്മമവും സുതാര്യവുമായ പരിശോധന നടത്തിയതാണെന്ന് കളക്ടർ പറഞ്ഞത്. ആകെ ഉണ്ടായിരുന്ന 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതാണെന്നും കളക്ടർ വ്യക്തമാക്കി.

Also Read: ‘പെർമിറ്റ് നിരക്ക് വധിപ്പിച്ചു’; ഓട്ടോറിക്ഷ പെർമിറ്റിനെക്കുറിച്ചുള്ള വ്യാജ വാർത്ത: സത്യാവസ്ഥ ഇങ്ങനെ

ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ആറ്റിങ്ങല്‍ ലോകസഭ മണ്ഡലത്തില്‍ ഉണ്ടെന്ന യുഡിഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. അടൂര്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ വോട്ടര്‍ പട്ടികയും പരിശോധിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Also Read: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയത് 17 പേർ; ഫ്രാൻസിസ് ജോർജിന് രണ്ട് അപരൻമാർ

ഇത്തരം ദുരരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ തയാറെടുത്തുകഴിഞ്ഞു. നുണകള്‍ ഓരോന്നായി പൊളിയുന്ന സാഹചര്യത്തില്‍ ജനങ്ങളെ ആകെ അപമാനിക്കുന്ന ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News