‘വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യിപ്പിച്ചു’, കാര്യത്തോടടുത്തപ്പോൾ കൈമലർത്തി; യുവാവിന് നഷ്ടപരിഹാരം നൽകാൻ നിർദേശം

വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം ഈടാക്കിയ സംഭവത്തിൽ നഷ്ടപരിഹാരത്തിന് നിദേശം നൽകി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പണം നൽകിയിട്ടും വിവാഹം നടക്കാത്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് ചേർത്തല സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് നടപടി.

ALSO READ: ‘പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് ഒരു ഹോളിവുഡ് നടനല്ല’, മലയാളികളുടെ സ്വന്തം തിലകനാണ്; വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ആ വിന്റേജ് ഫോട്ടോ

കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ ഫ്രീയായിട്ടാണ് യുവാവ് പ്രൊഫൈൽ രജിസ്റ്റർ ചെയ്‌തത്‌.തുടർന്ന് വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും, രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നൽകാമെന്നും, ഇയാൾക്ക് വാഗ്ദാനം നൽകുകയായിരുന്നു. 4,100/- രൂപയാണ് ഇതിന് വേണ്ടി വെബ്‌സൈറ്റ് ഫീസായി ഈടാക്കിയത്. എന്നാൽ പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയില്ലായിരുന്നെന്നും ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്നും വിഷയത്തിൽ യുവാവ് വ്യകത്മാക്കി.

2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങൾ എന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നും യുവാവിന്റെ പരാതിയിൽ വാദം കേൾക്കെ കോടതിയിൽ കേരള മാട്രിമോണി വ്യക്തമാക്കി.

ALSO READ: ‘ഭക്തി ക്രമേണ അഹങ്കാരമായി മാറി, അതുകൊണ്ട് ശ്രീരാമൻ അവരെ 240ല്‍ നിര്‍ത്തി’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് വിഷയത്തിൽ കോടതി വിലയിരുത്തി. തുടർന്ന് രജിസ്ട്രേഷൻ ഇനത്തിൽ ചിലവായ 4100/- രൂപ തിരികെ നൽകുന്നതിനും കൂടാതെ 28000/- രൂപ നഷ്ടപരിഹാരമായും എതിർകക്ഷി പരാതിക്കാരന് നൽകുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News