ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ വിളിച്ച് വരുത്തിയത്.അടിയൊഴുക്കുള്ള പുഴയിൽ മുങ്ങുമെന്ന് സംഘാംഗങ്ങൾ കൈരളി ന്യൂസിനോട് പറഞ്ഞു.ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്. ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും.
അതേസമയം പെന്റൂൺ ഉപേക്ഷിക്കാൻ പാടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ശക്തമായി ആവശ്യപ്പെട്ടു.യോഗതീരുമാനങ്ങൾ നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും പെന്റൂൺ എത്തിക്കാൻ ശ്രമം തുടങ്ങി.പെന്റൂൺ കാർവാറിൽ നിന്നും എത്തിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here