ഓണക്കാലത്തിന് മുന്‍പായി കെ എം എം എല്ലിന്റെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി; മന്ത്രി പി രാജീവ്

2022-23 വര്‍ഷത്തെ കെ എം എം എല്ലിന്റെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി പി രാജീവ്. ഓണക്കാലത്തിന് മുന്‍പായി 6 കോടിയിലധികം രൂപയാണ് ലാഭവിഹിതമായി കൈമാറിയതെന്നാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.  ചരിത്ര ലാഭവുമായി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റാണ് കെ എംഎം എല്ലിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്നതെന്ന് മന്ത്രി രാജീവ് അറിയിച്ചു.

also read: പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുള്ള ഗ്രാന്റ് അനുവദിക്കണമെന്ന് പ്രമോദ് നാരായണന്‍ എംഎല്‍എയുടെ സബ്മിഷന്; മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി ഇങ്ങനെ

ജീവനക്കാരുടേയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ വികസനം സാധ്യമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

also read: ‘ഞങ്ങള്‍ക്കൊരു മോള് പിറന്നു, സന്തോഷം’; ആദ്യ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് സച്ചിന്‍ ദേവ് എംഎല്‍എ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പൊതുമേഖലാ വ്യവസായ സ്ഥാപനമായ
ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ
2022-23 വര്‍ഷത്തെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. 6 കോടിയിലധികം രൂപയാണ് ലാഭവിഹിതമായി ഓണക്കാലത്തിന് മുൻപായി കൈമാറിയത്. മൂലധനത്തിന്റെ 20 ശതമാനമാണിത്.
2022-23 ൽ ചരിത്ര ലാഭവുമായി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റാണ് കെ.എം.എം.എല്ലിന്റെ കുതിപ്പിന് കരുത്ത് പകർന്നത്. 103.58 കോടി രൂപ ലാഭം നേടിയ കെ.എം.എം.എൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു.
മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഈ വർഷം നേടിയ 89 കോടി. കഴിഞ്ഞ വർഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2019ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷന്‍’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്‍പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്റേയും ജീവനക്കാരുടേയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ വികസനം സാധ്യമാക്കുന്നത്. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവില്‍ തോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ബഹു. വ്യവസായ മന്ത്രി നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കുകയും ഈ ഖനന മേഖലയിലെ ജീവനക്കാരെ കോണ്‍ട്രാക്ടറെ ഒഴിവാക്കി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ നേരിട്ടുള്ള കരാര്‍ ജീവനക്കാരായി നിയമിക്കുകയും ചെയ്തിരുന്നു. 783 പേരെയാണ് ഇത്തരത്തില്‍ നേരിട്ടുള്ള കരാര്‍ ജീവനക്കാരായി നിയമിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News