ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ ഭിന്നത

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിലും ഭിന്നത. ബിജെപിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ എൻസിപി. ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർത്ഥികളെ എൻസിപി അദ്ധ്യക്ഷൻ അജിത് പവാർ പ്രഖ്യാപിച്ചു.

Also Read; ആ കണ്ണുകളിലെ തിളക്കം ഞാൻ മറക്കില്ല; ചർച്ചയായി മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അനന്ദ് നാഗ് വെസ്റ്റ്, റംബാൻ, ബനിഹാൾ, ത്രാൽ, പുൽവാമ, രാജ്പുര എന്നീ മണ്സലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൻ്റെ വികസനം എന്ന ലക്ഷ്യത്തിനായി നിലകൊള്ളുമെന്നും എൻസിപി നേതാക്കൾ പറഞ്ഞു. കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലാണ് മത്സരിക്കുക.

Also Read; “സ്ത്രീകൾക്ക് ഒപ്പം”എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചു; എഎ റഹീം എംപി

അതേസമയം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനുള്ള നടപടികളിലേക്ക് ബിജെപി കടന്നിട്ടുണ്ട്. ജമ്മു കശ്മീർ ബിജെപി ഘടകം സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ബിജെപിക്ക് സ്വാധീനം കുറഞ്ഞ കശ്മീർ മേഖലയിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News