‘മൂകാംബികയിൽ വച്ച് വിവാഹം, 12 വർഷത്തെ ദാമ്പത്യം, പക്ഷെ പിരിയേണ്ടി വന്നു’, ഇപ്പോൾ ഡേറ്റിങ്ങിൽ; ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തലുമായി ദിവ്യ പിള്ള

നടി ദിവ്യ പിള്ളയുമായി ബന്ധപ്പെട്ട നിവധി ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. നടിയുടെ വിവാഹവും മറ്റും ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സംഭവങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ പിള്ള. ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും, മൂകാംബികയിൽ വച്ച് തങ്ങളുടെ വിവാഹം നടന്നെന്നും ദിവ്യ പറഞ്ഞു.

ദിവ്യ പിള്ള പറഞ്ഞത്

ALSO READ: ‘നമ്മൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമാണ്, കുട്ടികളുടെ ദേഹത്ത് കൈവെക്കുന്നവര്‍ ഗുണ്ടകൾ’, ജിയോ ബേബി

മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു.

നിയമപരമായി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് തനിക്ക് ആശയക്കുഴപ്പമാണെന്നാണ് ദിവ്യ പറയുന്നത്. നിലവിൽ താൻ ഡേറ്റിങ്ങിലാണെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല.

ALSO READ: ‘മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ സംഭാവന നൽകില്ല, കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകാൻ തയ്യാറാണ്’

ഡേറ്റിങ്ങിനേക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News