ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ചിത്രമാണ് കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്നരംഗം ഉണ്ടെന്നുള്ളതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതിരകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ പ്രഭ.
സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് അവര്‍ എത്താന്‍ സമയമെടുക്കുമെന്നും സിനിമ പറയുന്ന മറ്റു വിഷയങ്ങള്‍ കാണാതെ ഇതുമാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ പറഞ്ഞു.
Also Read : http://‘നായകനാകാന്‍ വയ്യ, കോമഡി ചെയ്യാനാണ് ആഗ്രഹം’; ആ നടന്റെ മോഹം തുറന്നുപറഞ്ഞ് പൃഥ്വിരാജ്
‘ഈ സിനിമ കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഈ കാര്യം ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാകാന്‍ കുറച്ച് സമയമെടുക്കും. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അതുകൊണ്ട് നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയില്‍ നിന്ന്.
പൈറസിക്ക് എതിരെ ശക്തമായൊരു നിയമം ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണല്ലോ ഇതുള്ളത്. ഞാനിപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കും. സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവര്‍ എത്താന്‍ സമയമെടുക്കും.
സിനിമ പറയുന്ന മറ്റ് വിഷയങ്ങള്‍ ശ്രദ്ധിക്കാതെ ഈയൊരു കാര്യം മാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണ്. എന്നാല്‍ അതേസമയം സെന്‍സിബിളായിട്ടുള്ള പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അത് സന്തോഷം നല്‍കുന്ന കാര്യമാണ്. അടുത്ത ഒരു സിനിമ വരുന്നതുവരെ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ക്ക് ആയുസ്സുള്ളൂ,’ ദിവ്യപ്രഭ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here