‘വെറുതെ ഒരു ഭാര്യ അല്ല’; കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യർ

കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യർ.’വെറുതെ ഒരു ഭാര്യ അല്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദിവ്യ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചത്. പങ്കാളിയായ ശബരിനാഥനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദിവ്യയുടെ ഈ പോസ്റ്റ്.

ALSO READ: വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്; സംഭവം കൊടുങ്ങല്ലൂരിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ചതിനാണ് ദിവ്യ എസ് അയ്യർ കോൺഗ്രസിന്റെ സൈബർ ആക്രമണം നേരിട്ടത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്‍ ഉൾപ്പടെ തന്റെ ഫേസ്ബുക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എം ഡി കൂടിയായ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനം നടത്തുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ദിവ്യയെ ശബരിനാഥിന്റെ പങ്കാളിയായി മാത്രം കണ്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ഈ വിമർശനം. ദിവ്യ ഐ എ എസ് ഓഫീസറും വിഴിഞ്ഞം തുറമുഖ എം ഡി യുമാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം.

‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ്.അയ്യർ പറഞ്ഞത്.

ALSO READ: ജോയിയ്ക്കായുള്ള തെരച്ചില്‍; നേവിയുടെ ഏഴംഗസംഘം തിരുവനന്തപുരത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News