ആര്‍ക്കും അറിയാത്ത ‘കട്ടപ്പ’യുടെ ജീവിതം; കോമയിലായ അമ്മയെ നോക്കുന്ന അപ്പയെ കുറിച്ച് മകള്‍

മുതിര്‍ന്നവര്‍ മുതല്‍ ന്യുജന്‍ കൊച്ചുകുട്ടികള്‍ക്ക് വരെ പ്രിയങ്കരനായ കഥാപാത്രമാണ് ബാഹുബലി സിനിമയിലെ കട്ടപ്പ. ഇപ്പോഴും സിനിമയില്‍ സജീവമായി തന്നെ തുടരുന്ന സത്യരാജാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നടന്‍ സത്യരാജിനെ കുറിച്ച് മകള്‍ ദിവ്യ സത്യരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

ALSO READ:  പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി

പിതാവ്, ഭര്‍ത്താവ് എന്ന നിലകളില്‍ സത്യരാജിന്റെ ജീവിതത്തിലെ പുറത്തുള്ള ആര്‍ക്കുമറിയാത്ത ചില കാര്യങ്ങളാണ് മകള്‍ ദിവ്യ തുറന്നുപറഞ്ഞിരിക്കുന്നത്. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അപ്പയാണെന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സിംഗില്‍ പേരന്റിംഗ് നടത്തുന്ന എല്ലാവര്‍ക്കും അഭിനന്ദം അറിയിക്കാനുള്ള പോസ്റ്റാണിത്. എന്റെ അമ്മ കഴിഞ്ഞ നാലു വര്‍ഷമായി കോമ രോഗിയാണ്. അമ്മ വീട്ടിലുണ്ട്, പിഇജി ട്യൂബ് വഴിയാണ് അമ്മയ്ക്ക് ഭക്ഷണം നല്‍കുന്നത്. ഞങ്ങള്‍ ആകെ തകര്‍ന്ന നിലയിലാണ്, എന്നാല്‍ ഒരു മെഡിക്കല്‍ അത്ഭുതം നടക്കുമെന്ന് കാത്ത് പ്രതീക്ഷയോടെയും പോസിറ്റീവായും ഞങ്ങള്‍ മുന്നോട്ടുപോകുന്നു. അമ്മ തിരികെ വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. നാലു വര്‍ഷമായി മികച്ച ഒരു സിംഗിള്‍ പേരന്റാണ് അപ്പ. അപ്പയുടെ അമ്മ മരിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഞാനും എന്റെ അപ്പയ്ക്ക് സിംഗിള്‍ മോംമാണ്. ഞാനും അപ്പായും ചേര്‍ന്ന് ശക്തമായ സിംഗിള്‍ മോംമ്‌സ് ക്ലബ് ആരംഭിക്കുന്നു എന്നാണ് ദിവ്യ കുറിച്ചത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

സത്യരാജിന്റെ ഭാര്യയുടെ അവസ്ഥയെ കുറിച്ച് പുറംലോകത്തിന് അറിയാത്ത കാര്യമാണ് ഇത്. ഭാര്യ ഇത്രയും ഭംഗിയായി പരിചരിക്കുന്ന സത്യരാജിനെയും അവരുടെ മകളെയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

ALSO READ: മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News