നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത് അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നത് കൊണ്ട്: ദിവ്യ ഉണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ഏറെ നാളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ദിവ്യ ഉണ്ണി സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ മക്കളുടെ ജനനത്തെ കുറിച്ചും, വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിനിമയിൽ നീ ന്ന വിട്ടു നിൽക്കുന്നതിനെ കുറിച്ചും മറ്റും ദിവ്യ യൂണി വ്യക്തമാക്കിയത്.

ദിവ്യ ഉണ്ണി പറഞ്ഞത്

ALSO READ: മോഹൻലാലിൻറെ പിൻഗാമിയായി തോന്നിയ ഒരേയൊരു യുവ നടൻ അയാൾ മാത്രമാണെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയിൽ

എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അര്‍ജുനും മീനാക്ഷിയും ജനിക്കുന്നത്. പിന്നീട് 38 -ാം വയസ്സിലാണ് ഇളയമകള്‍ ഐശ്വര്യ ഉണ്ടാകുന്നത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം തിരികെ നൃത്തത്തിലേക്ക് സജീവമായി വരുന്നത് ഇരുപതുകളിലേത് പോലെ അത്ര എളുപ്പമായിരുന്നില്ല. കൂടുതല്‍ പ്രയത്‌നിക്കേണ്ടതായി വന്നിരുന്നു. പിന്നെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കള്‍ കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ്, ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത്.

ജീവിതത്തിലെ ഇന്റന്‍സ് ആയ ചില നിമിഷങ്ങളില്‍, സിംപിളായി വലിയ കാര്യങ്ങള്‍ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തു വേണമെങ്കിലും നീ തീരുമാനിച്ചോ, എന്തിനും ഒപ്പമുണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാന്‍ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോയത്. അവര്‍ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡാന്‍സോ സിനിമയോ ഒരാള്‍ക്ക് കൊടുത്ത വാക്കാണെങ്കിലും അങ്ങനെയാണ്. എന്നാല്‍ ഇതൊക്കെ എനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത്.

ALSO READ: ‘ഡയറ്റ് ഫോളോ ചെയ്തതല്ല ഞാൻ തടി കുറച്ചത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? എന്ന് ചിന്തിച്ചു’: പൃഥ്വിരാജ് പറയുന്നു

സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചൊക്കെ എനിക്കും ബോധ്യമുണ്ട്. ചിലതൊക്കെ അസ്വസ്ഥമാക്കാറുമുണ്ട്. നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്. പണ്ടത്തെ പേരന്റ്‌സ് അങ്ങനെയായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികള്‍ കാണുന്നത് എല്ലാം റീലുകളാണ്. അതില്‍ കാണുന്നതെല്ലാം റിയല്‍ അല്ലെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടി വരികയാണ്.

സ്ത്രീകള്‍ ശക്തരായി തന്നെ നില്‍ക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാന്‍ വഴക്കാളി ആകണമെന്നുള്ള ചിന്ത വരരുത്. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ വിയോജിക്കുന്നെന്ന് തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകള്‍ കേള്‍ക്കൂ എന്നല്ല. അവര്‍ കേട്ടില്ലെങ്കില്‍ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News