ഇന്ന് ദീപാവലി. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ് ദീപാവലി. അന്ധതയ്ക്ക് മേൽ ദീപങ്ങളുടെ പൊൻ വെളിച്ചം വീശി നന്മ ഉണ്ടാകട്ടെ എന്നാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. മൺചെരാതുകൾ തെളിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമൊക്കെ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് നാടും നഗരവും.
ALSO READ: 130 കിലോമീറ്റർ വേഗതയിലോടിയ ട്രെയിൻ പൊടുന്നനെ എമർജൻസി ബ്രേക്കിട്ടു; കുലുക്കത്തിൽ രണ്ട് മരണം
ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് നാളുകൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകൾക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. മരണത്തിന് മേൽ ഇച്ഛാശക്തി നേടുന്ന വിജയത്തിൻറെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ALSO READ: ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ
അതേസമയം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കുവാൻ അനുവാദം നൽകിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെയും ജില്ലാ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here