ആന്ധ്രയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ രണ്ട് വ്യത്യസ്തമായ അപകടങ്ങളില്‍ മൂന്നു മരണം. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ പടക്കം പൊട്ടിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്ന സമയമാണ് രണ്ട് അപകടങ്ങള്‍ ഉണ്ടായിരിക്കുന്നത്.
പ്രത്യേക ദീപാവലി പടക്കമായ ഒനിയന്‍ ബോംബമായി ബൈക്കില്‍ പോകുമ്പോള്‍ റോഡിലെ കുഴില്‍പെടുകയും ഇവ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ ബൈക്ക് ഓടിച്ചിരുന്ന സുധാകര്‍ എന്നയാള്‍ മരിച്ചു. ശരീരം കഷ്ണങ്ങളായി തെറിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഐഇഡിയുടെ ശക്തിയുള്ളതാണ് ഈ പടക്കങ്ങള്‍.
ഒപ്പമുണ്ടായിരുന്നയാള്‍ ചികിത്സയിലാണ്. 24മണിക്കൂറിനിടെ സംഭവിച്ച രണ്ടാമത്തെ അപകടത്തിലാണ് രണ്ടു പേര്‍ മരിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയുണ്ടായി രണ്ട് സ്ത്രീകള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Diwali crackers exploded in Eluru of AP when the bike hits a pothole – be careful guys #dwiali #deepavali pic.twitter.com/oOHv2YQnid
— Lokesh journo (@Lokeshpaila) October 31, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here