‘ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്’; ദീപാവലി ആശംസകൾ നേർന്ന് എ എൻ ഷംസീർ

എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്. ദീപങ്ങൾ അലങ്കരിക്കുമ്പോഴും രംഗോലി ഇടുമ്പോഴും മധുരം പങ്കുവയ്ക്കുമ്പോഴും സാർത്ഥകമായ മനുഷ്യ കൂട്ടായ്മയാണ് ഉണ്ടാകുന്നത് എന്നും ആശംസ സന്ദേശത്തിൽ ഷംസീർ കുറിച്ചു.

Also read:മുണ്ടക്കയത്ത് അമ്മയുടെ മുൻപിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു

‘ഏതൊരു ജനതയുടെയും ആഘോഷങ്ങൾക്ക് പിന്നിൽ പല കഥകൾ ഉണ്ടായിരിക്കും. അതിന്റെയെല്ലാം ഉൾക്കാമ്പ് നൻമയുടെയും സ്നേഹത്തിന്റെയും വിജയമായിരിക്കും. ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്. ദീപങ്ങൾ അലങ്കരിക്കുമ്പോഴും രംഗോലി ഇടുമ്പോഴും മധുരം പങ്കുവയ്ക്കുമ്പോഴും സാർത്ഥകമായ മനുഷ്യ കൂട്ടായ്മയാണ് ഉണ്ടാകുന്നത്. ആഘോഷങ്ങൾ ആഘോഷങ്ങളാകുന്നത് ആ കൂട്ടായ്മ കൊണ്ടാണ് , പങ്കിടലിന്റെ ആനന്ദം കൊണ്ടാണ്. സമഭാവനയോടെ എല്ലാരും ഒന്നായി ആഘോഷിച്ച് ഈ ദീപാവലിയുടെ വെളിച്ചം ലോകം മുഴുവൻ പരത്താൻ സാധിക്കട്ടെ.എല്ലാവർക്കും ദീപാവലി ആശംസകൾ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News