സെന്‍സീറ്റീവ് ചര്‍മ്മത്തിന് ചേരുന്ന ഫേയ്‌സ്പാക്ക് തയ്യാറാക്കാം ഈസിയായി

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന ധാരാളം വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ചര്‍മ്മത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞില്ല എങ്കില്‍ ഇവയുടെ ഉപയോഗം പ്രതികൂല ഫലത്തിലേയ്ക്കു നയിച്ചേക്കാം. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് സ്വയം തയ്യാറാക്കാന്‍ സാധിക്കുന്ന വ്യത്യസ്തമായ ഫെയ്‌സ് മാസ്‌ക്കുകളുണ്ട്.

അവയില്‍ത്തന്നെ മഞ്ഞള്‍പ്പൊടി കൊണ്ടുള്ള ഒരു മാസ്‌ക് പരിചയപ്പെടാം. മഞ്ഞള്‍ ഉപയോഗിക്കുന്നതിനാല്‍ നിറം പറ്റിപിടിക്കാതിരിക്കാന്‍ അല്‍പ്പം എണ്ണ മുഖത്ത് പുരട്ടുകയോ മാസ്‌ക്കില്‍ ചേര്‍ക്കുകയോ ആവാം.

Also Read:  ലംബോർഗിനി ഉറൂസിന് സമാനം; 20 ലക്ഷത്തിന് ടാറ്റ കർവ്

ചേരുവകള്‍

മഞ്ഞള്‍പ്പൊടി
കറ്റാര്‍ വാഴ ജെല്‍
റോസ് വാട്ടര്‍

തയ്യാറാക്കുന്ന വിധം

ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്‍, കുറച്ചു റോസ് വാട്ടര്‍ എന്നിവ ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News