ഇത് പ്രണയ സാഫല്യത്തിന്റെ നിമിഷം; ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായി

സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസർ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവഹം. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Also read:‘ആ കസേരയിൽ ഇരിക്കുന്നതിൽ ഞാൻ അത്ര സന്തോഷവാൻ അല്ല’ ; ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാൻ പ്രേം കുമാറിന്റെ പ്രതികരണം

ദിയ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പേസ്റ്റല്‍ നിറത്തിലുള്ള വിവാഹ സാരിയാണ് ദിയ അണിഞ്ഞിരുന്നത്. ഹാൻഡ് വർക്ക് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരുന്നത്. പച്ച നിറത്തിലുള്ള ലോങ് നെക്ലസ് ദിയയ്ക്ക് കൂടുതൽ സൗന്ദര്യം നൽകി. തനി മലയാളായി ഹിന്ദു ബ്രൈഡില്‍ ലൂക്കിൽ നിന്ന് വ്യത്യസ്തമായി തലയില്‍ ഷ്വാൽ അണിഞ്ഞ് നോർത്തിന്ത്യൻ ലുക്കിലാണ് ദിയ മണ്ഡപത്തിലെത്തിയത്. പൂക്കള്‍ വെക്കാതെ ലൂസ് ഹെയറാണ് നല്‍കിയത്. തമിഴ് മണവാളന്‍ സ്റ്റൈലില്‍ ഷര്‍ട്ടും മുണ്ടിം വേഷ്ടിയുമായിരുന്നു അശ്വിന്റെ വേഷം. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. വിവാഹത്തിന്റെ ഓരോ അപ്ഡേറ്റസും ദിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News