ബെസ്റ്റിയായി എനിക്കൊരു ഗേ സുഹൃത്തിനെ വേണം, അത് പറയാൻ ഒരു കാരണമുണ്ട്; ദിയ കൃഷ്‌ണ

സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തി നേടിയ താരമാണ് ദിയ കൃഷ്‌ണ. നടി അഹാന കൃഷ്ണയുടെ സഹോദരികളിൽ ഒരാളായ ദിയ തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ട്രാൻസ്ജെൻഡർ വ്യക്തികളെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ബെസ്റ്റിയായി ഒരു ഗേ സുഹൃത്തിനെ വേണമെന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.

ALSO READ: ‘ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ല’, അനിവാര്യമായ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് യു എ ഇ

ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് ദിയ കൃഷ്ണ മറുപടി പറഞ്ഞത്. ‘താന്‍ എന്തുക്കൊണ്ട് അവരുമായി കംഫര്‍ട്ടബിള്‍ ആയിക്കൂടാ. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ​ഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല’, ദിയ കൃഷ്ണ ചോദിച്ചു.

ALSO READ: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ

‘കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു. കാരണം ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതുപോലെ അവരോട് എല്ലാം പറയാം’, ദിയ കൃഷ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News