ഹെലികോപ്റ്ററും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്ത് ഡികെ ശിവകുമാർ, ‘ഓപ്പറേഷൻ താമര’ മുന്നിൽകണ്ട് കോൺഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്നതിനോടൊപ്പം പാർട്ടിയെ പിടികൂടി ‘ഓപ്പറേഷൻ താമര’പ്പേടി. വിജയത്തിലേക്കടുക്കുന്ന കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാ ഒരുക്കങ്ങളും കോൺഗ്രസ് പാർട്ടി തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓപ്പറേഷൻ താമര തടയാൻ ഒരുമുഴം മുൻപേ കോൺഗ്രസ് എറിഞ്ഞുതുടങ്ങിയിരിക്കുകയാണ്. വിജയത്തിനോടടുക്കുന്ന കോൺഗ്രസ് നേതാക്കളോട് ഉടൻ ബെംഗളൂരുവിൽ എത്താൻ ഡികെ ശിവകുമാർ നിർദ്ദേശം നൽകി. ഇവർക്കായി പ്രത്യേക വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇവയ്ക്ക് പുറമെ നേതാക്കളെ എത്തിക്കാനായി ഹെലികോപ്റ്ററുകളും കോൺഗ്രസ് വാടകയ്‌ക്കെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ALSO READ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദ്ദേശം

ഭൂരിപക്ഷം എപ്പോൾ വേണമെങ്കിലും മാറിമറിയാം എന്ന സാഹചര്യം നിലവിലുള്ളപ്പോൾ വിജയിച്ചെത്തുന്ന മുഴുവൻ എംഎൽഎമാരെയും ഒരുമിച്ചുനിർത്തുക എന്നതിനാകും കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുൻഗണന നൽകുക. ഓപ്പറേഷൻ താമരയുടെ മുൻ അനുഭവങ്ങൾ തന്നെയാകണം ഇത്തരമൊരു മുൻകരുതൽ എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കർണാടകയിലെ രാഷ്ട്രീയ പോരിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലും അവസാനമുണ്ടാകില്ല എന്ന സൂചന കൂടിയാണ് കോൺഗ്രസിന്റെ ഈ നീക്കം നൽകുന്നത്. തങ്ങൾക്ക് മറ്റൊരു ബി പ്ലാൻ കൂടിയുണ്ടെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ ബിജെപി നീക്കവും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News