രാജ്യത്തെ ഏറ്റവും ധനികനായി ജനപ്രതിനിധി കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറെന്ന് റിപ്പോര്‍ട്ട്. 1413 കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തിയെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ടും മൂന്നും സ്ഥാനക്കാരും കര്‍ണാടകയില്‍ നിന്നുള്ളവര്‍ തന്നെ. 1267 കോടി ആസ്തിയോടെ സ്വതന്ത്ര എംഎല്‍എ ആയ കെ എച്ച് പുട്ടസ്വാമി ഗൗഡ രണ്ടാമതും 1156 കോടിയുമായ കോണ്‍ഗ്രസ് എംഎല്‍എ പ്രിയ കൃഷ്ണ മൂന്നാമതും ഉണ്ട്.
താന്‍ ഏറ്റവും വലിയ ധനികന്‍ അല്ലെന്നും എന്നാല്‍ പാവപ്പെട്ടവനുമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ജനപ്രതിനിധികളിലെ ആദ്യ പത്ത് കോടീശ്വരന്മാരില്‍ നാല് പേര്‍ കോണ്‍ഗ്രസുകാരാണ്. മുന്ന് പേര്‍ ബിജെപിയും.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിസിനസുകാര്‍ കൂടിയാണെന്നും അതിനെന്താണ് തെറ്റെന്നും മറ്റൊരു കോണ്‍ഗ്രസ് ജനപ്രതിനിധി റിസ്വാന്‍ അര്‍ഷാദ് ചോദിക്കുന്നു. ഖനനത്തിലൂടെ അഴിമതി നടത്തുന്നവര്‍ വരെ ബിജെപിയില്‍ എംഎല്‍എമാരാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് പണമുള്ളവരെയാണ് താത്പര്യമെന്നും ഖനന അഴിമതിയില്‍ ബിജെപി നേതാക്കള്‍ക്ക് നീതി ലഭിച്ചെന്നും ബിജെപി നേതാവ് സുരേഷ് കുമാര്‍ തിരിച്ചടിച്ചു.
അതേസമയം, ബംഗാളിലെ ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ധര ആണ് ഏറ്റവും പാവപ്പെട്ട ജനപ്രതിനിധി. 1700 രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്തി. ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ മകരന്ദ മുടുലിക്ക് 15000 രൂപയും പഞ്ചാബിലെ ആം ആദ്മി നേതാവായ നരീന്ദര്‍ പാല്‍ സിങിന് 18,370 രൂപയുമാണ് ആസ്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here