പേര് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ല; ഡി കെ ശിവകുമാർ

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന വാദ തർക്കം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാജ്യത്തിന്റെ പേര് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ലാത്തതിനാൽ അതിലൂടെ ഒരു മാറ്റവും സംഭവിക്കില്ലെന്നാണ് ശിവകുമാർ പറഞ്ഞത്.

ALSO READ:വാഗ്ദാനം നിറവേറ്റിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ചെറുകന്‍ ബിജെപി വിട്ടു

“പേര് മാറ്റുന്നതല്ല രാജ്യത്തെ മാറ്റുന്നതാണ് പ്രധാനം. ഇന്ത്യയിൽ മാറ്റം വരണം. അവർ ‘ഭാരതം’ എന്ന് വിളിക്കുന്ന, ആ ഭാരതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകണം, പേര് മാറ്റിയാൽ നിങ്ങൾക്ക് എന്ത് ലഭിക്കും? നിങ്ങളുടെ ജീവിതാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? നിങ്ങളുടെ വരുമാനം ഇരട്ടിയായോ? നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും വികസനമുണ്ടോ? നിനക്ക് ജോലി കിട്ടിയോ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വന്നിട്ടുണ്ടോ?” എന്നാണ് ശിവകുമാർ പറഞ്ഞത്.

ALSO READ:ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ വിജയവുമായി പാക്കിസ്ഥാന്‍

വാഗ്ദാനങ്ങളാണ് ആദ്യം പാലിക്കേണ്ടത് .തൊഴിൽ നൽകൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ, ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കൽ തുടങ്ങി അവയൊന്നും പാലിക്കപ്പെട്ടില്ലെന്നും ശിവകുമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News