നടി ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് അറസ്റ്റിൽ

ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബുവിനെ അധിക്ഷേപിച്ച് കൃഷ്ണമൂര്‍ത്തി പ്രസംഗിച്ചത്. ഖുശ്ബുവിനെ അധിക്ഷേപിച്ചതിന് പിന്നാലെ, ശിവാജിക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിഎംകെ വക്താവ് ആയിരുന്ന ശിവാജിയെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കൊടുങ്കയ്യൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഒരാള്‍ക്കും സ്ത്രീകളെ മോശമായി സംസാരിക്കാനുള്ള അവകാശമില്ല. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടേിയാണ് താനിത് പറയുന്നത്. അപരിഷ്‌കൃതരായ ഗുണ്ടകള്‍ക്ക് കഴിയാനുള്ള താവളമായി ഡിഎംകെ മാറിയിരിക്കുകയാണ് എന്നും ഖുശ്ബു വിമര്‍ശിച്ചിരുന്നു.

also read; സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂര്‍; മൗനം തുടര്‍ന്ന് നരേന്ദ്രമോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News