നായക്കും ബിഎ ബിരുദമെന്ന് പരാമര്‍ശം; വെട്ടിലായി ഡിഎംകെ നേതാവ്, വീഡിയോ

നീറ്റ് യുജി മെഡിക്കല്‍ പരീക്ഷയ്‌ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോള്‍, തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തില്‍ കൈവിട്ട പരാമര്‍ശം നടത്തി ഡിഎംകെ നേതാവ്. ദ്രാവിഡ പ്രസ്ഥാനങ്ങളാണ് തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കാന്‍ കാരണമെന്ന് പറയുന്നതിനിടയില്‍ ഡിഎംകെ സംഘാടനാ സെക്രട്ടറി ആര്‍എസ് ഭാരതിക്കാണ് നാക്ക് പിഴച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഏത് നായക്കും ബിഎ ബിരുദം ലഭിക്കുമെന്നാണ് ഭാരതി പറഞ്ഞത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

ALSO READ: ഹൗസ് സര്‍ജന്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും സ്റ്റൈപന്റ് വര്‍ധിപ്പിച്ചു

ഡിഎംകെ വിദ്യാര്‍ത്ഥി സംഘടനയും കാഞ്ചീപുരം എംഎല്‍എ ഏഴിലരസനും സംഘടിപ്പിച്ച ഇനി നീറ്റിന്റെ ആവശ്യമില്ല എന്ന പ്രതിഷേധ പരിപാടിയിലാണ് ഭാരതിയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News