ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്

ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. ഡിഎംകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാർട്ടി യുവജന വിഭാഗത്തിന്റെ സമ്മേളനമാണിത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ സ്റ്റാലിന്റെ മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്.

ALSO READ: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വർഷം കൂടുമ്പോൾ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉച്ചയ്ക്ക് ശേഷം ആണ് പ്രമേയങ്ങൾ പരിഗണിക്കുന്നത്. വൈകിട്ട് ആറിന് ശേഷം സമാപന സമ്മേളനം തുടങ്ങും.അതേസമയം കഴിഞ്ഞ ദിവസം സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ചർച്ച ആയിട്ടുണ്ട്‌.

ഡിസംബർ 17 ന് നടത്തേണ്ടിയിരുന്ന സമ്മേളനം പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. യൂത്ത് വിംഗിന്റെ നേതൃത്വം ഏറ്റെടുത്ത ഉദയനിധി സ്റ്റാലിൻ അതിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി സജീവമായി സമ്മേളനത്തിൽ പ്രവർത്തിക്കും. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളിലും യുവാക്കൾക്കുള്ള പങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പരിപാടികൾ നടപ്പാക്കും.

ALSO READ: രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News